മുൻ ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

കൊൽക്കത്ത: മുൻ ബി.ജെ.പി നേതാവും കേന്ദ്രമ​ന്ത്രിയുമായിരുന്ന യശ്വന്ത്​ സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്​ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന്​ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ്​ യശ്വന്ത്​ സിൻഹ തൃണമൂലിലെത്തുന്നത്​. കൊൽക്കത്തയിലെ പാർട്ടി ഓഫീസിലെത്തിയാണ്​ അദ്ദേഹം അംഗത്വം സ്വീകരിച്ചത്​.

ഡെറിക്​ ഒബ്രിയാൻ, സുദീപ്​ ബ​ന്ദോപാധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിധ്യത്തിലാണ്​ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്​.2018ലാണ്​ യശ്വന്ത്​ സിൻഹ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചത്​. വാജ്​പേയ്​ മന്ത്രിസഭയിൽ അദ്ദേഹം ധനകാര്യ വകുപ്പ്​ കൈകാര്യം ചെയ്​തിട്ടുണ്ട്​. 

Tags:    
News Summary - Yashwant Sinha, Ex-BJP Leader, Joins Trinamool Congress Ahead Of Bengal Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.