Posted On
date_range Updated On
date_range ‘എങ്ങോട്ടും രക്ഷപ്പെട്ടിട്ടില്ല, വീട്ടിൽ തന്നെയുണ്ട്’, അന്വേഷണവുമായി സഹകരിക്കും -ബ്രിജ് ഭൂഷൺ
ന്യൂഡൽഹി: കോടതിയിൽ വിശ്വാസമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ സിങ്. ‘താൻ എങ്ങോട്ടും രക്ഷപ്പെട്ടിട്ടില്ല, വീട്ടിൽ തന്നെയുണ്ട്. കേസ് സുപ്രീംകോടതി പരിഗണിക്കുകയാണ്. കോടതി എന്തു തീരുമാനമെടുത്താലും അതിനെ അഭിനന്ദിക്കും. താൻ നിയമവ്യവസ്ഥയെ അനുസരിക്കുന്നയാളാണ്. ഇനിയും അത് തുടരും’ -ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷൺ പറഞ്ഞു.
തനിക്ക് പോരാടാനുള്ള കരുത്തില്ലെന്നും നിസ്സഹായനാണെന്നു തോന്നിയാൽ മരണം വരിക്കുമെന്നും വിഡിയോയിൽ പറഞ്ഞ് മണിക്കൂറുകൾക്കു ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.