അരുമയായ പൂച്ച ചത്തു, ജഡം കെട്ടിപ്പിടിച്ച് രണ്ട് ദിവസം; മൂന്നാംനാൾ യുവതി ആത്മഹത്യ ചെയ്തു

ലഖ്നോ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ വളർത്തുപൂച്ച ചത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. അമ്രോഹ ഹസൻപൂർ സ്വദേശി പൂജയാണ് ആത്മഹത്യ ചെയ്തത്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ പൂജ രണ്ട് ദിവസം പൂച്ചയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയിരുന്നു. വിഷമം താങ്ങാനാകാതെ മൂന്നാം ദിവസം പൂജ തൂങ്ങിമരിക്കുകയായിരുന്നു.

പൂജ എട്ട് വർഷം മുമ്പ് ഡൽഹിയിൽ നിന്നുള്ള ഒരാളെ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിന് ശേഷം വിവാഹമോചനം നേടിയതാണ്. ഇതിന് ശേഷം അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഏകാന്തതയെ മറികടക്കാനാണ് പൂജ പൂച്ചയെ വളർത്താനാരംഭിച്ചത്. പൂച്ച പൂജയുടെ അരുമയാകുകയായിരുന്നു.

പൂച്ച ചത്തത് മുതൽ പൂജ അതീവ ദുഖിതയായിരുന്നു. പൂച്ചയെ കുഴിച്ചിടാൻ അമ്മ നിര്‍ബന്ധിച്ചെങ്കിലും പൂജ അതിന് വഴങ്ങിയില്ല. ശനിയാഴ്ച ഉച്ചയോടെ വീടിന്റെ മൂന്നാം നിലയിലെ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ പൂജയെ കണ്ടെത്തുകയായിരുന്നു. സമീപത്ത് ചത്ത പൂച്ചയും കിടക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)

Tags:    
News Summary - Woman's Cat Dies, She Keeps Body For 2 Days, Then Kills Herself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.