Posted On
date_range Updated On
date_range അയൽവാസിയായ രണ്ട് വയസുകാരിയെ ജീവനോടെ കുഴിച്ചുമൂടി; സ്ത്രീ പിടിയിൽ
അയൽവാസിയുടെ രണ്ട് വയസുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ സ്ത്രീ പിടിയിലായി. പഞ്ചാബിലെ ഷിംലാപൂരിയിലാണ് സംഭവം. വ്യക്തി വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. പെൺകുട്ടിയുമായി നടന്നു പോകുന്ന സ്ത്രീയുടെ സി.സി ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് നീലം എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയെ മണ്ണിൽ കുഴിച്ച് മൂടുകയായിരുന്നു സ്ത്രീയെന്ന് പൊലീസ് അറിയിച്ചു. കുഴിയിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.