Posted On
date_range Updated On
date_range ജീവനൊടുക്കാൻ 13-ാം നിലയിൽനിന്ന് യുവതി ചാടിയത് വയോധികന്റെ മേൽ; ഇരുവരും മരിച്ചു
അഹമ്മദാബാദ്: ജീവനൊടുക്കാൻ 13-ാം നിലയിൽനിന്ന് ചാടിയ യുവതി വയോധികന്റെ മേൽ വീണ് ഇരുവരും മരിച്ചു. അഹമ്മദാബാദിലെ അംരൈവാഡിയിലെ പരിഷ്കർ റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം.
ബാൽക്കണിയിൽനിന്ന് ചാടിയ മംമ്ത രാതി (30), രാവിലെ നടക്കാനിറങ്ങിയ ബാലുഭായ് ഗാമിത് (69) നു മേൽ വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
റിട്ട. അധ്യാപകനാണ് ബാലുഭായ്. സൂറത്തിൽ ഭർത്താവിനൊപ്പം താമസിക്കുന്ന മംമ്ത അഹമ്മദാബാദിൽ മാതാപിതാക്കളുടെ അടുത്ത് എത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.