15 വർഷം കോൺഗ്രസ്​ ചെയ്യാതിരുന്ന കാര്യങ്ങൾ 15 മാസം കൊണ്ട്​ ​നടപ്പിലാക്കുമെന്ന്​ മോദി

ഇംഫാൽ: 15 വർഷം മണിപ്പൂരിൽ കോൺഗ്രസ്​ ​ചെയ്യാതിരുന്ന കാര്യങ്ങൾ 15 മാസങ്ങൾ കൊണ്ട്​ ​ചെയ്യാൻ സാധിക്കുമെന്ന്​ ഇംഫാലിലെ റാലിയിൽ നരേന്ദ്ര മോദി .വടക്ക്​ കിഴക്കൻ ഇന്ത്യയുടെ വികസനം നടപ്പിലാകാതെ ഇന്ത്യയുടെ വികസനം പൂർണമാവില്ലെന്നും മോദി പറഞ്ഞു. 

ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി 2014ൽ ഇതേ വേദിയിൽ താൻ മുമ്പ്​ പ്രസംഗിച്ചപ്പോൾ ​മൈതാനത്തി​​െൻറ പകുതി ഭാഗത്ത്​ മാത്രമേ ആളുകളുണ്ടായിരുന്നുവുള്ളു. എന്നാൽ ഇന്ന്​ മൈതാനം നിറഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ 15 വർഷമായി വൻ അഴിമതിയാണ്​ മണിപ്പൂരിൽ നടക്കുന്നത്​.  വാജ്​പേയ്​ സർക്കാറാണ്​ വടക്ക്​ കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചത്​. കോൺഗ്രസ്​ സർക്കാർ ഇതിനായി ഒന്നും ചെയ്​തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. മൊറാർജി ദേശായിക്ക്​ ശേഷം താനാണ്​ എൻ.ഇ.സി മീറ്റിങ്ങിനായി വടക്ക്​-കിഴക്കൻ സംസ്ഥാനങ്ങളിലെത്തിയ  പ്രധാനമന്ത്രിയെന്നും മോദി പറഞ്ഞു.​

Tags:    
News Summary - What they (Congress) did not do in last 15 years, I assure we will do it in 15 months: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.