ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിെൻറ ലോക്ഡൗൺ തീരുമാനത്തെ രൂക്ഷമായി വിമർശിക്കുന്ന ഗ്രാഫുമായി രാഹുൽ ഗന്ധിയുടെ ട്വീറ്റ്. മറ്റു രാജ്യങ്ങളിലെ ലോക്ഡൗണുകളുമായി താരതമ്യം ചെയ്ത് ഇന്ത്യയുടേത് വലിയ പരാജയമായെന്ന് കാണിക്കുന്നതാണ് രാഹുലിെൻറ ഗ്രാഫ്.
This is what a failed lockdown looks like. pic.twitter.com/eGXpNL6Zhl
— Rahul Gandhi (@RahulGandhi) June 5, 2020
മറ്റു രാജ്യങ്ങളെല്ലാം കോവിഡ് 19 കേസുകൾ അധികം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ലോക്ഡൗൺ തുടങ്ങുകയും അത് നിയന്ത്രിച്ച് രോഗം കുറഞ്ഞപ്പോൾ ലോക്ഡൗൺ അവസാനിപ്പിക്കുകയും ചെയ്തു. ഇന്ത്യ കോവിഡ് പടരും മുമ്പ് ലോക്ഡൗൺ തുടങ്ങി മൂർധന്യത്തിൽ എത്തിനിൽക്കുേമ്പാൾ ലോക്ഡൗൺ പിൻവലിച്ചു എന്ന് കാണിക്കുന്നതാണ് ഗ്രാഫ്. സ്െപയിൻ, ജർമനി, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ രോഗബാധയുമായിട്ടാണ് രാഹുൽ ഇന്ത്യയെ താരതമ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.