സുവേന്ദു അധികാരി


പശ്ചിമബംഗാൾ ഇനി 'പശ്ചിം ബംഗ'; പ്രമേയം ഡിസംബർ 9ന് നിയമസഭയിൽ അവതരിപ്പിക്കും

കൊൽക്കത്ത:  അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്തിന്റെ പേര് മാറ്റാനൊരുങ്ങി പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ഡിസംബർ നാലിന് നടക്കാനിരിക്കുന്ന നിയമസഭാസമ്മേളനത്തിൽ പേര് മാറ്റാനുള്ള പ്രമേയം അവതരിപ്പിക്കും. പശ്ചിം ബംഗാളിന് പകരം പശ്ചിം ബംഗ എന്നാക്കി മാറ്റാനാണ് നിർദേശം. ഡിസംബർ 9നായിരിക്കും പ്രമേയം സഭയിൽ അവതരിപ്പിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റാനുള്ള തീരുമാനമെടുത്തത്. നിയമസഭയിൽ പ്രമേയം പാസായാൽ അന്തിമ അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് അയക്കും. ഡിസംബർ നാല് മുതൽ 14 വരെയാണ് പശ്ചിമ ബംഗാൾ നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക പേര് 'പശ്ചിം ബംഗ' എന്നായി മാറും.

Tags:    
News Summary - Suvendu Adhikari Proposes State Rename

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.