ന്യൂഡൽഹി: ബാബരി കേസിലെ വിധി അങ്ങേയറ്റം ദുർബലമാണെന്നും അത് ഭാവിയിൽ നിയമപരമായ കുഴ പ്പങ്ങളിലേക്ക് നയിച്ചേക്കാമെന്നും ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ മേധാവി വജാഹത്ത് ഹബ ീബുല്ല. വിധിയിൽ പലവിധ ന്യൂനതകളുള്ളതായാണ് എനിക്കു തോന്നിയത്.
വിധി ക്രിയാത്മകമെന്ന് വിശേഷിപ്പിക്കാനാവില്ല. എന്നാൽ, നിഷേധാത്മകമെന്നും പറയാനാവില്ല -ഇന്ത്യയുടെ പ്രഥമ വിവരാവകാശ കമീഷണർകൂടിയായ ഹബീബുല്ല പറഞ്ഞു. വിധിക്കെതിരെ മുസ്ലിംകൾ പുനഃപരിശോധന ഹരജി നൽകുമോ എന്ന ചോദ്യത്തിന്, നിയമപരമായ പ്രശ്നങ്ങൾക്കിടയാക്കുമെന്നതിനാൽ സുപ്രീംകോടതി വിധി ഒരിക്കൽകൂടി പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
വിധിയിൽ മുസ്ലിംകൾ സന്തോഷിക്കുന്നതായുള്ള ദേശീയ ന്യൂനപക്ഷ കമീഷൻ ചെയർപേഴ്സൻ ഹയ്റുൽ ഹസൻ റിസ്വിയുടെ അഭിപ്രായത്തിൽ വലിയ കാര്യമില്ലെന്നും ഹബീബുല്ല അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.