Posted On
date_range Updated On
date_range ഉത്തരാഖണ്ഡിൽ ബാഹുബലിയായി ഹരീഷ് റാവത്ത് video
ഡെറാഡൂണ്‍: ബാഹുബലിയായി ഉത്തരാഖണ്ഡിെൻറ രക്ഷകനാവുന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിെൻറ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നു. 'സേവ്യര്‍ ഓഫ് ഉത്തരാഖണ്ഡ് ഹരീഷ് റാവത്ത്' എന്ന തലക്കെട്ടിൽ തുടങ്ങുന്ന വിഡിയോയിൽ ആദ്യം സംസ്ഥാനത്തെ മലനിരകളുടെയും ക്ഷേത്രങ്ങളുടെയും ചിത്രങ്ങള്‍ വന്ന് പോയതിന് ശേഷം ഹരീഷ് റാവത്തായി രൂപമാറ്റം വരുത്തിയ ബാഹുബലി ശിവലിംഗത്തിന് പകരം ഉത്തരാഖണ്ഡിനെ എടുത്തുയർത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും വീഡിയോയിലുണ്ട്. അതേസമയം വിഡിയോ കോണ്‍ഗ്രസ് തയ്യാറാക്കിയതല്ല. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് ഹരീഷ് റാവത്ത്. 71 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 15നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.