ശക്തി കുറഞ്ഞ് അക്വാൻ; ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്, കനത്ത മഴ, ആന്ധ്രാപ്രദേശിലും റെഡ് അലർട്ട്
ന്യൂഡൽഹി: തീവ്ര ചുഴലിക്കാറ്റായ 'അക്വാൻ' ഒഡീഷ തീരത്ത് കരതൊടുന്ന പ്രക്രിയ ആരംഭിച്ചു. ഒഡീഷയിലെ തീരദേശ ജില്ലകളിൽ കനത്ത മഴ തുടങ്ങി. കരതൊടൽ പ്രക്രിയ മൂന്ന് മണിക്കൂർ കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. വെള്ളിയാഴ്ച രാവിലെ തീവ്ര ചുഴലിക്കാറ്റിൽ നിന്നും ചുഴലിക്കാറ്റായി ശക്തി കുറഞ്ഞ അക്വാൻ, കരതൊടുന്ന സമയത്ത് മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിലും പരമാവധി 90 കിലോമീറ്റർ വരെ വേഗതയിലുമുള്ള കാറ്റോടെ ഗോപാൽപൂരിന് സമീപം വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡീഷ തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന് മുന്നോടിയായി പലയിടങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒഡീഷയിലും ആന്ധ്രാപ്രദേശിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സോംപേട്ട തീരത്ത് വൻ തിരമാലകൾ ഉയരുകയാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തിവെച്ചു.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം ജില്ലകളിൽ റെഡ് അലർട്ടും മറ്റ് നിരവധി ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും അധികൃതർ മുന്നൊരുക്കങ്ങൾ ശക്തമാക്കുകയും ഒഴിപ്പിക്കൽ പദ്ധതികളും ദുരിതാശ്വാസ ക്രമീകരണങ്ങളും അവലോകനം ചെയ്യുകയും ചെയ്തു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്, കൂടാതെ തീരദേശത്തെയും താഴ്ന്ന പ്രദേശങ്ങളിലെയും താമസക്കാരോട് ജാഗ്രത പാലിക്കാനും അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.