Posted On
date_range Updated On
date_range കൊറോണ സ്വാഭാവിക വൈറസല്ല, ലാബിൽ നിർമിച്ചത്- നിതിൻ ഗഡ്കരി
ന്യൂഡൽഹി: കൊറോണ വൈറസുമൊത്ത് ജീവിക്കുക എന്ന കല നാം സ്വായത്തമാക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൊറോണ സ്വാഭാവിക വൈറസല്ല. ലാബിൽ സൃഷ്ടിക്കപ്പെട്ടതാണ്. ഇതിനെ നേരിടാൻ നാം ഒരു നയം സ്വീകരിക്കേണ്ടിയിരിക്കുന്നു. ലോകത്തോടൊപ്പം ഇന്ത്യയും വൈറസിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. വാക്സിൻ നിർമിക്കാൻ കഴിഞ്ഞാൽ മാത്രമേ നമുക്ക് ആത്മവിശ്വാസം ഉണ്ടാകൂ. അതുവരെ നാം ക്ഷമയോടെ വൈറസിനെ പ്രതിരോധിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം.
കൊറോണ വൈറസിനെ തുരത്താനുള്ള യുദ്ധത്തിലാണ് നാം. അതേസമയം നാം സാമ്പത്തിക യുദ്ധത്തിൽ കൂടി ഏർപ്പെട്ടിരിക്കകുയാണ്. നമ്മുടേത് ഒരു ദരിദ്ര രാജ്യമാണ്. ലോക്ഡൗൺ മാസങ്ങളോളം നീട്ടിക്കൊണ്ടുപോകാൻ നമുക്കാവില്ല എന്നും ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.