മലയാളി-തമിഴ്​ സ്​ത്രീസൗന്ദര്യം; തർക്കംമൂത്തപ്പോൾ ചാനൽ പരിപാടി ഉപേക്ഷിച്ചു

ചെന്നൈ: സ്​ത്രീസൗന്ദര്യത്തിൽ മലയാളികളോ  തമിഴരോ മുന്നിട്ടുനിൽക്കുന്നതെന്ന വിഷയത്തിൽ തമിഴ്​ ചാനൽ  സംപ്രേഷണം ചെയ്യാനിരുന്ന പരിപാടി വിവാദത്തെതുടർന്ന്​ ഉപേക്ഷിച്ചു.  ‘നീയാ നാനാ’  എന്ന പേരിൽ വിജയ്​ ടി.വി സംപ്രേഷണം ​െചയ്യാനിരുന്ന പരിപാടിയാണ്​ അവസാന നിമിഷം വേണ്ടെന്നുവെച്ചത്​.

സെറ്റ്​ സാരി അണിഞ്ഞ മലയാളി സ്​ത്രീകളെയും കാഞ്ചീപുരം പട്ടുസാരി അടക്കം പരമ്പരാഗത തമിഴ്​ വേഷം ധരിച്ച തമിഴ്​ സ്​ത്രീകളെയും സംവാദത്തിൽ പ​െങ്കടുപ്പിച്ചിരുന്നു. ചിത്രീകരണം പൂർത്തിയാക്കി പരിപാടി സംപ്രേഷണം ചെയ്യുന്നതായി തുടർച്ചയായി വൻ പരസ്യമാണ്​ നൽകിയിരുന്നത്​. സമൂഹമാധ്യമങ്ങളിലടക്കം പരിപാടിയെക്കുറിച്ച്​ പരസ്യം വന്നതോടെ സ്​ത്രീപക്ഷ സംഘടനകൾ പ്രതിഷേധമുയർത്തി. സ്​ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമപ്രകാരം കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യ​െപ്പട്ട്​ കാഞ്ചീപുരത്തെ മക്കൾ മൺട്രം  എന്ന സംഘടന പൊലീസിൽ പരാതി നൽകിയിരുന്നു. 

വ്യാപക പരാതികളെ തുടർന്നാണ്​ പരിപാടി ഉപേക്ഷിച്ചതെന്ന്​ സംവിധായകൻ അന്തോണി വ്യക്​തമാക്കി.  മലയാളി സ്​ത്രീകളും തമിഴ്​ സ്​ത്രീകളും തങ്ങളുടെ വസ്​ത്രധാരണം, ആഭരണം എന്നിവയുടെ ഭംഗിയും നേതൃപാടവവും വിശദീകരിച്ച്​ സൗഹാർദാന്തരീക്ഷത്തിൽ​ പരസ്​പരം വാദപ്രതിവാദങ്ങൾ ഉയർത്തുന്ന പരിപാടി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Vijay TV drops Neeya Naana episode on Kerala vs Tamil women-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.