Posted On
date_range Updated On
date_range വിജയ് കേശവ് ഗോഖലെ പുതിയ വിദേശകാര്യ സെക്രട്ടറി
ന്യൂഡൽഹി: പുതിയ വിദേശകാര്യ സെക്രട്ടറിയായി വിജയ് കേശവ് ഗോഖലയെ നിയമിച്ചു. നിലവിലെ സെക്രട്ടറി എസ്.ജയശങ്കറിന്‍റെ കാലാവധി ജനുവരി 28ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
നിലവില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസഡറാണ് 1981 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഗോഖലെ. ജര്‍മനി, മലേഷ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2015 ജനുവരി 29നായിരുന്നു ഇപ്പോഴത്തെ സെക്രട്ടറി എസ്.ജയശങ്കര്‍ ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായിരുന്നെങ്കിലും ഒരു വര്‍ഷത്തേക്ക് കൂടി നിയമനം നീട്ടി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.