Posted On
date_range Updated On
date_range ഇന്ത്യൻ സേന അതിർത്തിയിലെ പാക്ബങ്കറുകൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: കശ്മീരിലെ അതിർത്തി നിയന്ത്രണ രേഖയിലുള്ള പാകിസ്താൻ ബങ്കറുകൾ ഇന്ത്യൻ സേന തകർക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ആൻറി ടാങ്ക്മിസൈലുകൾ ഉപയോഗിച്ച് ബങ്കറുകൾ തകർക്കുന്നതിെൻറ ദൃശ്യങ്ങൾ വൈറലായികൊണ്ടിരിക്കയാണ്.
കഴിഞ്ഞ മാസമാണ്അതിർത്തിയിലെ പാക് ബങ്കറുകൾ സേന നശിപ്പിച്ചത്. എന്നാൽ കൃത്യമായ സ്ഥലമേതാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച ശേഷമാണ് പാക് ബങ്കറുകൾക്ക് നേരെയുള്ള ഇന്ത്യൻ സേനയുടെ പ്രത്യാക്രമണമെന്നാണ് സൂചന.
രണ്ട് ഇന്ത്യൻ ജവാൻമാരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.