സമ്പദ്​വ്യവസ്​ഥയെ ഉത്തേജിപ്പിക്കുന്ന മരുന്ന്​ വാക്​സിനേഷൻ മാത്രം -നിർമല സീതാരാമൻ

ചെന്നൈ: രാജ്യത്തിന്‍റെ സമ്പദ്​വ്യവസ്​ഥ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരേയൊരു മരുന്ന്​ വാക്​സിനേഷനാണെന്ന്​ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിലെ ജനസംഖ്യയിൽ 73 കോടി പേർക്കും വാക്​സിൻ നൽകിയെന്ന്​ അറിയിച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

സമ്പദ്​വ്യവസ്​ഥയെ ഉത്തേജിപ്പിക്കാൻ വാക്​സിനേഷന്​ മാത്രമേ സാധിക്കൂ കാരണം എങ്കിൽ മാ​ത്രമേ ജനങ്ങൾക്ക്​ ബിസിനസുകൾ നടത്തികൊണ്ടുപോകാനും കർഷകർക്ക്​ തങ്ങളുടെ കാർഷികവൃത്തികൾ തുടരാനും കഴിയൂ -നിർമല പറഞ്ഞു.

'രാജ്യത്തെ വാക്​സിനേഷൻ പദ്ധതി സുഗമമായി നടക്കുന്നു. ഇതുവരെ 73കോടി ജനങ്ങൾക്ക്​ സൗജന്യമായി വാക്​സിൻ ലഭിച്ചു. ഇന്ന്​, വാക്​സിനേഷനിലൂടെ ജനങ്ങൾക്ക്​ തങ്ങളുടെ ബിസിനസുകൾ മുന്നോട്ടു​കൊണ്ടുപോകാൻ കഴിഞ്ഞു, കച്ചവടക്കാർക്ക്​ ബിസിനസുകൾ നടത്താൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിഞ്ഞു, സമ്പദ്​വ്യവസ്​ഥ ഉണർന്നു, കൂടാതെ കർഷകർക്ക്​ തങ്ങളുടെ കാർഷിക ജോലികൾ പുനരാരംഭിക്കാനായി. അതിനാൽ സമ്പദ്​വ്യവസ്​ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക മരുന്ന്​ വാക്​സിനേഷനാണ്​' -നിർമല സീതാരാമൻ പറഞ്ഞു.

തമിഴ്​നാ​ട്​ മെർ​ക്ക​ൈന്‍റൽ ബാങ്കിന്‍റെ ശതാബ്​ദി ആഘോഷങ്ങളിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അവർ. ഞായറാഴ്ച തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ 20 ലക്ഷം പേർക്ക്​ വാക്​സി​ൻ നൽകാനായി ​4000 മെഗാ വാക്​സിനേഷൻ ക്യാമ്പ്​ സംഘടിപ്പിച്ചിരുന്നു.

മൂന്നാംതരംഗത്തിന്​ വേണ്ടിയല്ല നമ്മുടെ എല്ലാ പ്രാർഥനകളും. അത്​ സംഭവിച്ചാൽ, ആശുപത്രികളുടെ സൗകര്യങ്ങളെക്കുറിച്ച്​ ചിന്തിക്കണം. ആശുപത്രികളുണ്ടെങ്കിൽ ഐ.സി.യു ഉ​ണ്ടോയെന്ന്​ ചിന്തിക്കണം. ഐ.സി.യു ഉണ്ടെങ്കിൽ ഓക്​സിൻ ലഭ്യതയുണ്ടോയെന്ന്​ നോക്കണം. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി കോവിഡ്​ രണ്ടാം തരംഗത്ത​ിന്‍റെ വലിയ പ്രത്യാഘാതങ്ങൾ രാജ്യം നേരിട്ടപ്പോൾ ആശുപത്രികൾ വിപുലീകരിക്കുന്നതിനായി പദ്ധതികൾ മന്ത്രാലയം ആവിഷ്​കരിച്ചുവെന്നും നിർമല പറഞ്ഞു.

Tags:    
News Summary - Vaccination Is The Medicine To Boost Economy Says Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.