Posted On
date_range Updated On
date_range ഉത്തരാഖണ്ഡില്‍ വെള്ളിയാഴ്ച ഉച്ച അവധി എല്ലാവര്‍ക്കും
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുസ്ലിം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച ഉച്ചക്ക് ഏര്‍പ്പെടുത്തിയ രണ്ട് മണിക്കൂര്‍ ഇടവേള മുഴുവന്‍ വിഭാഗങ്ങള്‍ക്കുമാക്കി. നേരത്തെ, മുസ്ലിം ജീവനക്കാര്‍ക്ക് ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാനായി രണ്ട് മണിക്കൂര്‍ പ്രത്യേക ഇടവേള അനുവദിച്ചത് ബി.ജെ.പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ വിവാദമാക്കിയതോടെയാണ് ഇളവ് എല്ലാവര്‍ക്കും ബാധകമാക്കിയത്. അതേസമയം, ഇളവ് വേണ്ടവര്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.