Posted On
date_range Updated On
date_range റീൽ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ചു; ദമ്പതികളും മൂന്ന് വയസുള്ള കുഞ്ഞും മരിച്ചു
ലഖ്നോ: റെയിൽവേ പാളത്തിൽ വെച്ച് റിൽ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് ദമ്പതികളും മൂന്ന് വയസുള്ള കുഞ്ഞും മരിച്ചു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഉമരിയ ഗ്രാമത്തിലാണ് സംഭവം.
സിതാപൂർ ജില്ലയിലെ ലഹാർപൂരിലെ ഷെഖ് തോല സ്വദേശികളായ മുഹമ്മദ് അഹമ്മദ് (26), ഭാര്യ നജ്‌നീൻ (24), ഇവരുടെ മൂന്ന് വയസുള്ള മകൻ അബ്ദുല്ല എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. പാളത്തിൽ വെച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ പാസഞ്ചർ ട്രെയിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രദേശവാസികളാണ് അപകട വിവരം പൊലീസിൽ അറിയിച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും തുടർ നിയമനടപടികൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.