Posted On
date_range Updated On
date_range യു.എസിൽ ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ച സംഭവം; പ്രതിക്ക് മൂന്ന് ജീവപര്യന്തം
ന്യൂയോർക്ക് : അമേരിക്കയിലെ ബാറിൽ ഇന്ത്യൻ എഞ്ചിനീയർ ശ്രീനിവാസ് കചിഭോട്ല(32) വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതി ആദം പുരിൻറന് (51) മൂന്ന് ജീവപര്യന്തം. യു.എസ് ഫെഡറൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന് കാരണം. കൻസാസിലെ ബാറിൽ വെച്ച് നാവികോദ്യോഗസ്ഥനായ ആദം പുരിൻറൻ (51) ശ്രീനിവാസിനു നേരെ നിറയൊഴിക്കുകയായിരുന്നു. ‘എെൻറ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്നാക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.
ആക്രമണത്തിൽ ബാറിലുണ്ടായിരുന്ന ശ്രീനിവാസിെൻറ സുഹൃത്ത് അലോക് മദസനിക്കും യു.എസ് പൗരനായ ഇയാൻ ഗ്രില്ലോട്ടിനും പരിക്കേറ്റിരുന്നു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് ഒലാതെയിലെ ഗാർമിൺ കമ്പനിയിൽ വ്യോമയാന എഞ്ചിനീയറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.