representative image
Posted On
date_range Updated On
date_range ഉറുദു കവി മുനവർ റാണയുടെ മകന് നേരെ റായ്ബറേലിയിൽ വെടിവെപ്പ്
റായ്ബറേലി: ഉറുദു കവി മുനവർ റാണയുടെ മകന് നേരെ അക്രമികൾ വെടിവെച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. തബ്രീസ് പരിക്കേൽക്കാതെ രക്ഷപെട്ടു.
ടൗണിലെ ത്രിപുല ഭാഗത്തെ പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് തബ്രീസ് റാണക്ക് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ചത്. രണ്ട് തവണ വെടിവെച്ച ശേഷം അക്രമികൾ അടന്നു കളഞ്ഞു. ഒരു വെടിയുണ്ട തബ്രീസിെൻറ കാറിലാണ് കൊണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സി.സി.ടി. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഉറുദു കവി മുനവർ റാണ റയ്ബറേലിക്കാരനാണെങ്കിലും ഏഴുവർഷമായി ലഖ്നോവിൽ മകൻ തബ്രീസിനൊപ്പമാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.