Posted On
date_range Updated On
date_range തലമുടിയുടെ നീളം കുറഞ്ഞു; 13കാരൻ പതിനാറാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി
മുംബൈ: തലമുടി മുറിച്ചപ്പോൾ നീളം കുറഞ്ഞതിന്റെ മനപ്രയാസത്തിൽ എട്ടാം ക്ലാസ് വിദ്യാർഥി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഭയന്ദേറിലെ 13കാരനായ ശത്രുഘ്നൻ പഥകാണ് കെട്ടിടത്തിന്റെ പതിനാറാം നിലയിൽനിന്ന് ചാടിയത്.
രാത്രി 11.30ന് വീട്ടിലുള്ളവരെല്ലാം ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ കുട്ടി ശുചിമുറിയുടെ ജനൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു. ബന്ധുവിനൊപ്പം മുടിവെട്ടിയെത്തിയ പഥക് മുടിയുടെ നീളം കുറഞ്ഞതിൽ അസ്വസ്ഥനായിരുന്നെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. സന്തോഷിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പഥകിന്റെ പിതാവ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.