ദൈവപ്രീതിക്കായി നാവ്​ മുറിച്ച്​ യുവാവ്​, ക്ഷേത്രത്തിൽ ആത്​മഹത്യക്ക്​ ശ്രമിച്ച്​ മറ്റൊരാൾ; രണ്ട്​ സംഭവങ്ങളും യു.പിയിൽ

ലഖ്​നോ: ദൈവപ്രീതിക്കായി നാവ്​ മുറിച്ച്​ യുവാവ്​. യു.പിയിലെ ഭാതി ​ഗ്രാമത്തിലാണ്​ 22കാരനായ ആത്​മ റാം നാവ്​ മുറിച്ച്​ ദൈവത്തിനായി സമർപ്പിച്ചത്​. ശനിയാഴ്​ച ക്ഷേത്രത്തിലെത്തിയ ഇയാൾ നാവ്​ മുറിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണെന്നും പൊലീസ്​ അറിയിച്ചു.

മകന്​ മാനികപ്രശ്​നങ്ങളുണ്ടെന്ന്​ ആത്​മ റാമി​െൻറ പിതാവ്​ പറഞ്ഞു. മറ്റാരുടേയെങ്കിലും നിർബന്ധത്തിന്​ വഴങ്ങിയാവാം മകൻ നാവ്​ മുറിച്ചതെന്നും അദ്ദേഹം വ്യക്​തമാക്കി. യു.പിയിലെ കുരാര ​ഏരിയയിലെ ശിവക്ഷേത്രത്തിലാണ്​ 49കാരൻ ആത്​മഹത്യക്ക്​ ശ്രമിച്ചത്​.

രുക്​മണി മിശ്രയാണ്​ കഴുത്തറത്ത്​ ആത്​മഹത്യ ചെയ്യാൻ ശ്രമിച്ചത്​. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ ഇയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്ന്​ പൊലീസ്​ പറഞ്ഞു. അമിതമായ ഭക്​തിയാണ്​ ഇയാളെ ഇതിന്​ പ്രേരിപ്പിച്ചതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ്​ സുപ്രണ്ട്​ അറിയിച്ചു.

Tags:    
News Summary - UP: Man chops off tongue, another slits throat as part of ritual sacrifice in 2 separate incidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.