Posted On
date_range Updated On
date_range പൊതുസ്ഥലത്ത് മൂത്രമൊഴിച്ച യുവാവിനെ തല്ലിക്കൊന്നു
ലഖ്നോ: ഉത്തര്‍ പ്രദേശിലെ ബഹ്റൈച്ച് ജില്ലയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച യുവാവിനെ തല്ലിക്കൊന്നു. ഖൈരി ദികോലി ഗ്രാമത്തിലെ സുഹൈല്‍ എന്ന 23കാരനാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി നടന്ന സംഭവത്തില്‍ മൂന്നു പേര് അറസ്റ്റിലായി. സ്വന്തം അമ്മാവന്റെ വീടിന് മുന്നിലെ വഴിയില്‍ മൂത്രമൊഴിച്ച യുവാവിനെ അയല്‍ക്കാരായ അഞ്ചു പേരെത്തി മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
റാം മൂറത്ത്, ആത്മാറാം, രാംപാല്‍, സനേഹി, മന്‍ജീത് എന്നിവര്‍ വടികൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹൈലിന് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് യുവാവിന്റെ അമ്മാവന് തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.