ന്യൂഡൽഹി: ബി.ജെ.പി നേതാവും യു.പി ഉപ മുഖ്യമന്ത്രിയുമായ കേശവപ്രസാദ് മൗര്യ, പെട്രോൾ പമ്പ് ലഭിക്കാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്നും ഇത് അന്വേഷിക്കണമെന്നുമുള്ള ഹരജി അലഹബാദ് ഹൈകോടതി തള്ളി. പ്രയാഗ് രാജിലെ ബി.ജെ.പി നേതാവ് ദിവാകർ നാഥ് ത്രിപാഠി സമർപ്പിച്ച ഹരജിയാണ് തള്ളിയത്.
ഇതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ത്രിപാഠി 2021ൽ പ്രയാഗ് രാജ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ക്രിമിനൽ നടപടി ക്രമം 153ാം വകുപ്പു പ്രകാരം പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി. ഇതിനെതിരെ അലഹബാദ് ഹൈകോടതിയെ സമീപിച്ചെങ്കിലും 300 ദിവസം കഴിഞ്ഞാണ് അപ്പീൽ സമർപ്പിച്ചതെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി 2024 ഫെബ്രുവരിയിൽ തള്ളി.
തുടർന്ന് ഹരജിക്കാരൻ സുപ്രീംകോടതിയിലെത്തിയപ്പോൾ സാങ്കേതികത്വം മാറ്റിവെച്ച് കേൾക്കണമെന്ന് പറഞ്ഞ് വീണ്ടും ഹൈകോടതിയിലേക്ക് പോകാൻ 2025 ഏപ്രിലിൽ സുപ്രീംകോടതി ഉത്തരവിട്ടു. അങ്ങനെയാണ് വീണ്ടും അലഹബാദ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.