Posted On
date_range Updated On
date_range ചരക്ക് ട്രെയിൻ പാളം തെറ്റി; ഡൽഹി-ഹൗറ പാതയിൽ ഗതാഗതം തടസപ്പെട്ടു
കാൺപൂർ: ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഡൽഹി-ഹൗറ പാതയിൽ റെയിൽ ഗതാഗതം തടസപ്പെട്ടു. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിന് സമീപം റംവാൻ സ്റ്റേഷനിലാണ് സംഭവം.
ചരക്ക് ട്രെയിനിന്റെ ഏഴ് വാഗണുകൾ പരസ്‌പരം ഇടിച്ചു കയറുകയായിരുന്നു. ഇതേതുടർന്ന് ഇരുവശങ്ങളിലെ ട്രാക്കുകളിലേക്ക് വാഗണുകൾ പതിച്ചതാണ് ഗതാഗതം തടസപ്പെടാൻ കാരണമായത്.
പാളം തെറ്റിയ വാഗണുകൾ നീക്കി ഇന്ന് തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.