Posted On
date_range Updated On
date_range ഹൈദരാബാദ് സർവകലാശാലയിൽ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ
ഹൈദരാബാദ്: കേന്ദ്ര സർവകലാശാലയായ ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ വീണ്ടും വിദ്യാർഥി ആത്മഹത്യ. 43കാരനായ ഗവേഷകവിദ്യാർഥി വിശാൽ ടാണ്ടനാണ് ജീവനൊടുക്കിയത്. കാമ്പസ് പരിസരത്തെ അപര്‍ണ സരോവർ അപ്പാർട്മെൻറിെൻറ 14ാം നിലയിൽനിന്ന് താഴേക്കുചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. വിമൻ സ്റ്റഡീസില്‍ പിഎച്ച്.ഡി വിദ്യാർഥിയാണ് വിശാല്‍.
വിഷാദരോഗവും ഏകാന്തതയുമാകാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിന് തൊട്ടുമുമ്പ് മുംബൈയിലുള്ള സഹോദരിക്ക് വിശാൽ ഇ-മെയിൽ അയച്ചിരുന്നു. സംശയം തോന്നി സഹോദരി വിശാലിെൻറ സുഹൃത്തിനെ ബന്ധപ്പെട്ടുവെങ്കിലും മരണം സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.