കേന്ദ്രസംഘം കേരളത്തിലേക്ക് വരുമെന്ന് എന്‍.ഡി.എ നേതാക്കള്‍

ന്യൂഡല്‍ഹി: കേരളത്തിലെ രൂക്ഷമായ വരള്‍ച്ച പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസംഘം ഉടന്‍ കേരളത്തിലത്തെുമെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ പ്രതിനിധി സംഘം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കൃഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന സംഘം കേരളത്തിലേക്ക് വരാന്‍ ധാരണയായതെന്ന് നേതാക്കള്‍ പറഞ്ഞു.

കേരളത്തില്‍നിന്ന് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും വരള്‍ച്ച ചര്‍ച്ചചെയ്യാന്‍ കൂടിക്കാഴ്ചക്ക് അവസരം നല്‍കാതിരിക്കുന്ന വേളയിലാണ് എന്‍.ഡി.എ സംഘത്തിന്‍െറ ചര്‍ച്ചയെതുടര്‍ന്ന് കേന്ദ്ര സംഘത്തെ അയക്കാന്‍ തീരുമാനിക്കുന്നത്. കേന്ദ്ര സംഘത്തിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വരള്‍ച്ച ധനസഹായം അനുവദിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിനെ സംഘം അറിയിച്ചു.
വെടിമരുന്ന് പ്രയോഗവുമായി ബന്ധപ്പെട്ട് സ്വന്തം ഉത്തരവാദിത്തം മറന്ന് കേന്ദ്രത്തെ പഴിചാരുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് കരിമരുന്ന് പ്രയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് മേധാവിയും എന്‍.ഡി.എ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ എം.പി, ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്, ജെ.ആര്‍.എസ് നേതാവ് സി.കെ. ജാനു, ജെ.എസ്.എസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. രാജന്‍ ബാബു, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, പി.എസ്.പി. നേതാവ് കെ.കെ. പൊന്നത്തന്‍, ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി ടി.വി ബാബു, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് നേതാവ് കുരുവിള മാത്യൂസ്, എല്‍.ജെ.പി സംസ്ഥാന പ്രസിഡന്‍റ്് മെഹബൂബ്, പ്രഫ. റിച്ചാര്‍ഡ് ഹേ എം.പി എന്നിവര്‍ എന്‍.ഡി.എ സംഘത്തിലുണ്ടായിരുന്നു.

 

Tags:    
News Summary - union represents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.