Posted On
date_range Updated On
date_range കേന്ദ്ര മന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്
ജയ്പൂർ: കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ സന്ദേശത്തിലൂടെ അദ്ദേഹം തന്നെയാണ് രോഗം ബാധിച്ച വിവരം അറിയിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് ചൗധരി.
'രോഗലക്ഷണങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധന ഫലം പോസിറ്റീവായി. ഞാനുമായി സമ്പർക്കം പുലർത്തിയ സുഹൃത്തുക്കൾ കുടുംബാംഗങ്ങളിൽ നിന്നും അകലം പാലിക്കുകയും പരിശോധന നടത്തുകയും ചെയ്യണം' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സ്വന്തം മണ്ഡലമായ ജയ്സാൽമീറിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹം നിരവധി സ്ഥലങ്ങളിൽ പോയിരുന്നു.
പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ചൗധരിയെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.