കോ​വി​ഡ്​: അഞ്ചാംഘട്ട ഇളവിനൊരുങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ വ്യാ​പ​നം പാ​ര​മ്യ​ത​യി​ലേ​ക്കെ​ന്ന സൂ​ച​ന​ക​ൾ​ക്കി​ട​യി​ലും രാ​ജ്യ​ത്ത്​ അ​ഞ്ചാം​ഘ​ട്ട ഇ​ള​വു​ക​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ഉ​ത്സ​വ സീ​സ​ൺ ആ​രം​ഭി​ക്കാ​നി​രി​ക്കെ ഒ​ക്​​ടോ​ബ​ർ തു​ട​ക്കം മു​ത​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ളു​മാ​യി 'അ​ൺ​ലോ​ക്ക്​ 5' ന​ട​പ്പാ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ നീ​ക്കം.

അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സി​നി​മാ​ശാ​ല​ക​ളും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും 'അ​ൺ​ലോ​ക്ക്​ 5'ൽ ​തു​റ​ക്ക​പ്പെ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. നാ​ലാം​ഘ​ട്ട ഇ​ള​വി​ൽ മെ​ട്രോ സ​ർ​വി​സു​ക​ൾ, നൂ​റു​പേ​രി​ൽ കൂ​ടാ​ത്ത പൊ​തു​ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും സി​നി​മ പ്ര​ദ​ർ​ശ​ന​മ​ട​ക്ക​മു​ള്ള, അ​ട​ച്ചു​പൂ​ട്ടി​യ ഹാ​ളി​ലെ പ​രി​പാ​ടി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച്​ മ​ൾ​ട്ടി​പ്ല​ക്​​സ്​ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഓ​പ​ൺ എ​യ​ർ തി​യ​റ്റ​റു​ക​ൾ​ക്ക്​ സെ​പ്​​റ്റം​ബ​റി​ൽ​ത​ന്നെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

നി​ശ്ചി​ത ആ​ളു​ക​ളു​മാ​യി ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ സം​സ്ഥാ​ന​ത്ത്​ സി​നി​മാ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന്​ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​ന​ദ​ണ്ഡം പാ​ലി​ച്ച്​ സം​ഗീ​ത-​നൃ​ത്ത-​നാ​ട​ക​മ​ട​ക്ക​മു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്കും അ​നു​മ​തി​യു​ണ്ടാ​കും.

കൃ​ത്യ​മാ​യ ഇ​രി​പ്പി​ട അ​ക​ലം പാ​ലി​ച്ചുെ​കാ​ണ്ടാ​യി​രി​ക്കും കേ​ന്ദ്രം ​തി​യ​റ്റ​റു​ക​ൾ​ക്ക്​​ പ്ര​വ​ർ​ത്ത​ന​ാ​നു​മ​തി ന​ൽ​കു​ക​യെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കേ​ര​ളം, ഉ​ത്ത​ര​ാഖ​ണ്ഡ്, ഒ​ഡി​ഷ, സി​ക്കിം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ഒ​ക്​​ടോ​ബ​ർ മു​ത​ൽ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്നാ​ണ്​ സൂ​ച​ന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.