മറക്കാനാവാത്ത കാലം​'; അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കെതിരെന്ന് മോദി

ന്യൂഡൽഹി: അടിയന്തരാവസ്ഥകാലം ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ 48ാം വാർഷികത്തിലാണ് മോദിയുടെ പ്രതികരണം. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് മോദി ആദരമർപ്പിച്ചു.

അടിയന്തരാവസ്ഥയെ ചെറുത്ത ധൈര്യശാലികളായ എല്ലാ ആളുകൾക്കും ആദരമർപ്പിക്കുകയാണ്. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായിരുന്നു അവരുടെ പ്രവർത്തനം. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായിരുന്നു അടിയന്തരാവസ്ഥയെന്ന് മോദി പറഞ്ഞു.

മോദിക്കെതിരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ബി.ജെ.പിയും അടിയന്തരാവസ്ഥക്കെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ബി.ജെ.പിയുടെ ട്വീറ്റ്. അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്വീറ്റ്.

Tags:    
News Summary - "Unforgettable Period Totally Opposite To...": PM On Emergency Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.