Posted On
date_range Updated On
date_range പോത്തിനെ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ആൾ ജയിലിൽ മരിച്ച നിലയിൽ; കസ്റ്റഡി പീഡനമെന്ന് ബന്ധുക്കൾ
ജിന്ദ്: ഹരിയാനയിലെ ജയിലിൽ വിചാരണത്തടവുകാരൻ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചു. ജിന്ദ് ജില്ല ജയിലിലാണ് തടവുകാരനായ പരംഗീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലിക്പൂർ ഗ്രാമവാസിയാണ് ഇയാൾ.
പോത്തിനെ മോഷ്ടിച്ച കേസിൽ രണ്ട് ദിവസം മുമ്പ് അറസ്റ്റിലായ പരംഗീതിനെ ഹരിയാന പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മരണവിവരം അറിഞ്ഞ കുടുംബം ജിന്ദ് ജനറൽ ആശുപത്രിയിൽ എത്തുകയും പൊലീസിന്‍റെ കസ്റ്റഡി പീഡനമാണ് മരണ കാരണമെന്ന് ആരോപിക്കുകയും ചെയ്തു.
ജിന്ദ് പൊലീസ് ഉദ്യോഗസ്ഥർ രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും തങ്ങൾക്ക് പണം നൽകാൻ കഴിഞ്ഞില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.
മരണം സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം ആരംഭിക്കുമെന്നും ജിന്ദ് സിവിൽ ലൈൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.