Posted On
date_range Updated On
date_range നിർമാണം നടക്കുന്ന മേൽപ്പാലം തകർന്നുവീണ് മൂന്ന് തൊഴിലാളികൾക്ക് പരിക്ക്
ഗുരുഗ്രാം: ഗുഡ്ഗാവ് -ദ്വാരക അതിവേഗപാതയിൽ നിർമാണം നടക്കുന്ന മേൽപ്പാലം തകർന്നുവീണ് മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. ദൗലദാബാദിന് സമീപമാണ് സംഭവം.
രാവിലെ ഏഴരയോടെയാണ് അപകടം. പരിക്കേറ്റ മൂന്ന് തൊഴിലാളികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് േനതൃത്വം നൽകി.
മേൽപ്പാലത്തിന്‍റെ ഒരു ഭാഗം അടർന്നുവീഴുകയായിരുന്നുവെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.