ഫീസടക്കാൻ പണം പിൻവലിക്കാൻ കഴിഞ്ഞില്ല കോളേജ്​ വിദ്യാർഥി ആത്​മഹത്യ ചെയ്​തു

ബാൻഡ​: പരീക്ഷ ഫീസടക്കാനുളള പണം ബാങ്കിൽ നിന്ന്​ പിൻവലിക്കാൻ കഴിയാത്തതിനെ തുടർന്ന്​ കോളേജ്​ വിദ്യാർഥി ആത്​മഹത്യ ചെയ്​തു. ഉത്തർപ്രദേശിലെ ബാൻഡയിലുള്ള മാവി ബുസുർഗ്​ ഗ്രാമത്തിലാണ്​ സംഭവം നടന്നത്​.  പാഞ്ചനി ഡിഗ്രി കോളേജിലെ ബി.എസ്​.സി വിദ്യാർഥി സുരേഷാണ്​ ആത്​മഹത്യ ചെയ്​തത്​.

​  ഫീസ്​ അടക്കാൻ പണം പിൻവലിക്കുന്നതിനായി സുരേഷ് ദിവസങ്ങളായി ബാങ്കിൽ ക്യൂ നിൽക്കുകയായിരുന്നു. ചൊവ്വാഴ്​ചയും ഇത്തരത്തിൽ ബാങ്കിൽ സുരേഷ്​ ക്യൂ നിന്നിരുന്നു. എന്നാൽ പണം പിൻവലിക്കാൻ സാധിച്ചില്ല. ബുധനാഴ്​ചയായിരുന്നു ​കോളേജിൽ ഫീസടക്കേണ്ടിയിരുന്ന അവസാന തീയതി.  ഫീസടക്കാൻ കഴിയാത്ത മനോവിഷമത്തിൽ സുരേഷ്​ ആത്​മഹത്യ ചെയ്യുകയായിരുന്നു എന്നാണ്​ സൂചന.

സംഭവത്തെ തുടർന്ന്​ ഗ്രാമവാസികൾ ബാങ്ക്​ ആക്രമിച്ചു. തിങ്കളാഴ്​  പണം പിൻവലിക്കാൻ കഴിയാത്തത്​ മൂലം ചികൽസ കിട്ടാതെ നാല്​ വയസ്സ്​ മാത്രം പ്രായമുള്ള കുട്ടി ടിൻവാരിയിൽ മരിച്ചിരുന്നു.

Tags:    
News Summary - Unable to Withdraw Cash for Exam Fees, Teen Commits Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.