Posted On
date_range Updated On
date_range ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി യു.കെ
ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ളവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി യു.കെ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് ഇളവ് അനുവദിക്കുക. ഇത്തരക്കാർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്‍റീൻ ഇനി ആവശ്യമില്ല. ഇന്ത്യയെ നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്നും യു.കെ ഒഴിവാക്കി.
റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് യു.കെ മാറ്റിയത്. ഇതോടെ യു.കെയിലെത്തുന്ന ഇന്ത്യക്കാർ വീടുകളിൽ 10 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. ഹോട്ടൽ ക്വാറന്‍റീൻ നിർബന്ധമല്ല.
ഞായറാഴ്ച രാവിലെ മുതലാകും പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരിക. ഇന്ത്യക്ക് പുറമേ യു.എ.ഇ, ഖത്തർ, ബഹറൈൻ തുടങ്ങിയ രാജ്യങ്ങളേയും റെഡ് ലിസ്റ്റിൽ നിന്നും യു.കെ ആംബർ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.