Posted On
date_range Updated On
date_range ഉദ്ദവ് താക്കറെയുടെ വീട് തകർക്കുമെന്ന് 'ദാവൂദി'ൻെറ ഭീഷണി
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സ്വകാര്യ വീടായ 'മാതോശ്രീ' ബോംബ് വച്ച് തകർക്കുമെന്ന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണി.
ദുബൈയിൽ നിന്നും നാലു തവണയാണ് മാതോശ്രീയിൽ ഫോൺ വന്നത്. ഫോൺ വിളി വന്നപ്പോൾ ഉദ്ദവ് താക്കറെ വീട്ടിലുണ്ടായിരുന്നില്ല. ഇതേതുടർന്ന് ബാന്ദ്ര, കലാനാഗറിലെ മാതോശ്രീയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.
സുശാന്ത് സിങ് രാജ്പുത് ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷണം ബോളിവുഡ് പ്രമുഖരിലേക്ക് നീളുന്നതിനിടെയാണ് ദാവൂദിൻെറ പേരിൽ ഭീഷണിയെത്തുന്നത്. ആഴ്ചകൾക്കുമുമ്പ് ദാവൂദിൻെറ പാകിസ്താനിലെ മേൽവിലാസങ്ങൾ ഇന്ത്യ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.