പുൽവാമ സ്ഫോടനം; പരിക്കേറ്റ രണ്ട് ജവാൻമാർ മരിച്ചു

ശ്രീനഗർ: കശ്​മീരിലെ പുൽവാമ ജില്ലയിൽ സൈനിക വാഹനങ്ങൾ ലക്ഷ്യമിട്ട്​ തീവ്രവാദികൾ തിങ്കളാഴ്ച നടത്തിയ സ്​ഫോടനത് തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാർ മരിച്ചു. പരിക്കേറ്റ ആറ് ജവാൻമാർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ഗ്ര ാമീണർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സൈനിക വാഹനങ്ങൾ കടന്നുപോകുന്നതിനിടെ തീവ്രവാദികൾ മറ്റൊരു വാഹനത ്തിൽ ഘടിപ്പിച്ച സ്​ഫോടകവസ്​തു പൊട്ടിത്തെറിച്ചായിരുന്നു അപകടം.

പുൽവാമയിൽ ഫെബ്രുവരി 14ന്​ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 40 സി.ആർ.പി.എഫ്​ ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ജമ്മു-​ശ്രീനഗർ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്കുനേരെയായിരുന്നു ആക്രമണം. ഇവിടെനിന്ന്​ 27 കിലോമീറ്റർ അകലെയാണ്​ കഴിഞ്ഞദിവസം സ്​ഫോടനമുണ്ടായത്​.

പു​ൽ​വാ​മ ജി​ല്ല​യി​ലെ അ​വ​ന്തിപു​ര ന​ഗ​ര​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് നീക്കമു​ണ്ടെ​ന്ന് കഴിഞ്ഞദിവസം പാ​കി​സ്​​താ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ം മു​ന്ന​റി​യി​പ്പ് നൽകിയിരുന്നു. ഇ​സ്​​ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​നാണ്​ പാ​കി​സ്താ​ൻ വി​വ​രം കൈ​മാ​റിയത്​. അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യും സ​മാ​ന മു​ന്ന​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചി​രുന്നു.

Tags:    
News Summary - Two Soldiers Die Of Injuries After Attack On Army Vehicle In Pulwama-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.