Posted On
date_range Updated On
date_range കശ്മീരിൽ ബി.ജെ.പി നേതാവിനെ കൊന്നയാളെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ്
ശ്രീനഗർ: ജമ്മു-കശ്മീരിലെ ബന്ദിപോറയിൽ ഞായറാഴ്ച സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇതിൽ ഒരാൾ ബി.ജെ.പി നേതാവ് വസീം ബാരിയെയും രണ്ട് കുടുംബാംഗങ്ങളെയും വധിച്ച കേസിൽ പ്രതിയാണ്.
ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് സുരക്ഷസേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. സൈന്യത്തിനുനേരെ ഭീകരർ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ബി.ജെ.പി ജില്ല പ്രസിഡന്റായിരുന്ന ബാരി, പിതാവ്, സഹോദരൻ എന്നിവരെ ഭീകരർ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.