Posted On
date_range Updated On
date_range നിയന്ത്രണ രേഖയിലെ പാക് പ്രകോപനം: ഇന്ത്യ തിരിച്ചടിക്കുന്നു; രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു
ജമ്മു: നിയന്ത്രണ രേഖയിൽ പാകിസ്താൻ ൈസന്യം വെടി നിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലായി മൂന്നു തവണയാണ് പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേെരയും സാധാരണക്കാർക്ക് നേരെയും പാക് െസെന്യം വെടിയുതിർക്കുകയും മോട്ടാർ ബോംബാക്രമണം നടത്തുകയും െചയ്യുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
നാലു ദിവസത്തിനിെട പത്തു തവണയാണ് നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ലംഘിക്കപ്പെട്ടത്. പ്രകോപനമില്ലാതെ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.