Posted On
date_range Updated On
date_range തമിഴ്നാട്ടിൽ കൊലക്കേസ് പ്രതികളെ നടുറോട്ടിൽ വെട്ടിക്കൊന്നു
ചെന്നൈ: ഈറോഡിൽ കൊലക്കേസ് പ്രതികളായ രണ്ടുപേരെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ബുധനാഴ്ച കോടതിയിൽ ഹാജരായി തിരികെ വരുമ്പോഴാണ് കൊലപാതകം. വാഹനത്തിലെത്തിയ ഒരു സംഘമാണ് ഇരുവരെയും വെട്ടിയത്.
ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. 30ഉം 38ഉം വയസുള്ളവരാണ് കൊല്ലപ്പെട്ട പ്രതികൾ. എട്ട് പേരടങ്ങിയ സംഘമാണ് കൊലക്ക് പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
2018ൽ നടന്ന കൊലപാതകത്തിലെ പ്രധാന പ്രതികളാണ് ഇപ്പോൾ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.