കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

ഷോപ്പിയാൻ: ജമ്മു കശ്മീരിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. തെക്കൻ കശ്മീ രിലെ ഷോപ്പിയാൻ ഹിന്ദ് സിതാപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളും സ്ഫോടനവസ്തുക്കളും പിടിച്ചെടുത്തു. മേഖലയിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

സുരക്ഷാസേനക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.

മെയ് മൂന്നിന് ഷോപ്പിയാനിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Two militants killed in Shopian encounter in Kashmir -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.