Posted On
date_range Updated On
date_range കശ്മീരിൽ സംയുക്തസേനയുമായി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിൽ സംയുക്തസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ടതാരാണെന്ന് കശ്മീർ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ആർമി, പൊലീസ്, പാരാമിലിറ്ററി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് ഭീകരർക്കായി തെരച്ചിൽ നടത്തിയത്.
രണ്ട് പേർ കൊല്ലപ്പെട്ട വിവരം ജമ്മുകശ്മീർ പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരിക്ക് ശേഷം 87ഓളം ഭീകരവാദികളെ ഏറ്റുമുട്ടലിൽ വധിച്ചുവെന്നാണ് കശ്മീർ പൊലീസ് വ്യക്തമാക്കുന്നത്. ഇതിൽ മുതിർന്ന കമാൻഡർമാരും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.