Posted On
date_range Updated On
date_range മതപരിവർത്തന വിരുദ്ധ നിയമം; യു.പിയിൽ രണ്ടുപേർ അറസ്റ്റിൽ
ഷാജഹാൻപുർ: മതപരിവർത്തന വിരുദ്ധ നിയമ പ്രകാരം ഉത്തർപ്രദേശിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 21കാരി യുവതിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്.
മുഹ്സിൻ, സാദിഖ് എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ബസ്‌ലിയ ഗ്രാമത്തിലെ ഇഷ്ടിക ചൂളയിൽ ജോലിചെയ്തിരുന്ന യുവതിയെ യുവാക്കൾ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നതിനായി മതംമാറ്റി എന്നാരോപിച്ച് യുവതിയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.