Posted On
date_range Updated On
date_range മലവെള്ളം കുതിച്ചുയർന്നു; നദിയിലിറങ്ങി സെൽഫിയെടുത്ത പെൺകുട്ടികൾ കുടുങ്ങി
മധ്യപ്രദേശ്: ഭോപ്പാലിൽ നിന്ന് 273 കിലോമീറ്റർ അകലെയുള്ള ചിന്ദ്വാരയിലെ പെഞ്ച് നദിയിൽ സെൽഫിയെടുക്കാനിറങ്ങിയതായിരുന്നു രണ്ട് പെൺകുട്ടികൾ. നദി മധ്യത്തിലെ കല്ലിൽ കയറി നിന്നാണ് ഇവർ സെൽഫിയെടുത്തത്. സെൽഫിയെടുത്തുകൊണ്ട് നിൽക്കുേമ്പാൾ മലവെള്ളം ഇറങ്ങുകയും നദിയിൽ ജലനിരപ്പ് ഉയരുകയും ചെയ്തു.
ഇതോടെ പെൺകുട്ടികൾ പുഴയുടെ നടുവിൽ കുടുങ്ങുകയായിരുന്നു. വെള്ളം ഉയർന്നതോടെ ഭയചകിതരായ കൂട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാതും സഹകരിച്ച് പെൺകുട്ടികളെ രക്ഷെപ്പടുത്തി. സമീപത്തെ ടൗണിൽ നിന്ന് ആറുപേരടങ്ങുന്ന സംഘമായാണ് പെൺകുട്ടികൾ എത്തിയത്. പ്ലസ് വണ്ണിന് പഠിക്കുന്ന ഇവർ പിക്നിക്കിന് വന്നതാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.