Posted On
date_range Updated On
date_range ജീവനക്കാർക്ക് കോവിഡ്; ശ്രാം ശക്തി ഭവൻ അടച്ചു
ന്യൂഡൽഹി: രണ്ടു ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയ ഒാഫിസായ ശ്രാം ശക്തി ഭവൻ അടച്ചു. അണുനശീകരണം നടത്തുന്നതിനായി രണ്ടു ദിവസത്തേക്കാണ് ശ്രാം ശക്തി ഭവൻ അടച്ചത്.
ബുധനാഴ്ച വൈകിട്ടാണ് മന്ത്രാലയം അടച്ചിടുന്നതായി സർക്കാർ ഉത്തരവിട്ടത്. ഒാഫിസ് അണുവിമുക്തമാക്കിയശേഷം വെള്ളിയാഴ്ച വീണ്ടും തുറക്കും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വീടുകളിലിരുന്ന് ജോലിചെയ്യണമെന്ന് ജീവനക്കാർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.