Posted On
date_range Updated On
date_range നെൽപാടത്ത് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് തൊഴിലാളികൾ മരിച്ചു
കൃഷ്ണ: ആന്ധ്രപ്രദേശിൽ നെൽപാടത്ത് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് തൊഴിലാളികൾ മരിച്ചു. സി.എച്ച് അനിൽകുമാർ, ജി. സീതാരാമഞ്ജനെയ് ലു എന്നിവരാണ് മരിച്ചത്. കൃഷ്ണ ജില്ലയിലെ ഖണ്ടശാല മണ്ഡലത്തിലെ ശ്രീകാകുളം ഗ്രാമത്തിലാണ് സംഭവം.
നെല്ലിന് കീടനാശിനി തളിക്കാൻ എത്തിയ തൊഴിലാളികൾ പാടത്ത് വൈദ്യുതകമ്പി പൊട്ടി വീണു കിടക്കുന്നത് കണ്ടിരുന്നില്ല. കമ്പിയിൽ നിന്ന് ഷോക്കേറ്റ രണ്ടു പേർ സംഭവസ്ഥലത്ത് മരിച്ചു. ഒരാളുടെ കാലിന് പരിക്കേറ്റു. മറ്റൊരാൾ സംഭവം നേരിൽ കണ്ടതിന്‍റെ ഭയത്തിൽ നിന്ന് വിട്ടുമാറിയിട്ടില്ല.
പരിക്കേറ്റയാളെ മച്ചിലിപട്ടണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.