ജയന്ത് നായ്ക്, ശ്രീഷ് ആചാര്യ
Posted On
date_range Updated On
date_range ഉഡുപ്പിയിൽ രണ്ട് കുട്ടികൾ അണക്കെട്ടിൽ മുങ്ങിമരിച്ചു
മംഗളൂരു: കർണാടക ഉഡുപ്പി ജില്ലയിൽ ബെൽവെ ഗുമ്മോൾ അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് കുട്ടികൾ ഞായറാഴ്ച വൈകീട്ട് മുങ്ങിമരിച്ചു. ശ്രീഷ് ആചാര്യ (13), ജയന്ത് നായ്ക് (14) എന്നിവരാണ് മരിച്ചത്. ഹെബ്രി എസ്.ആർ.എസ് സ്കൂൾ ഏഴ്, എട്ട് ക്ലാസ് വിദ്യാർഥികളാണ്. ഇരുവരും പ്രദേശവാസികളാണ്.
മരിച്ച കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് നീന്താൻ വന്നതെന്ന് പൊലീസ് പറഞ്ഞു. ശ്രീഷ് ആഴമുള്ള ഭാഗത്തേക്ക് തെന്നിവീഴുകയായിരുന്നു. രക്ഷിക്കാൻ ചാടിയ ജയന്തും മുങ്ങിപ്പോയി. മറ്റു രണ്ട് കുട്ടികൾ നിലവിളിച്ചതിനെത്തുടർന്ന് എത്തിയ നാട്ടുകാരും വിവരം അറിഞ്ഞ് വന്ന പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.