Posted On
date_range Updated On
date_range യു.പി പൊലീസ് കേസിന് പിന്നാലെ മുൻകൂർ ജാമ്യഹരജി നൽകി ട്വിറ്റർ ഇന്ത്യ മേധാവി
ബംഗളൂരു: യു.പി പൊലീസ് കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യഹരജി നൽകി ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി. ട്രാൻസിസ്റ്റ് ജാമ്യഹരജിയാണ് അദ്ദേഹം നൽകിയത്. കർണാടക ഹൈകോടതിയിലാണ് ഹരജി. കോടതി ഹരജി ഇന്ന് തന്നെ പരിഗണിക്കും.
ജൂൺ 23നാണ് മനീഷ് മഹേശ്വരി ഹരജി സമർപ്പിച്ചത്. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി. വിഡിയോ കോൺഫറൻസിലൂടെ ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് മഹേശ്വരി അറിയിച്ചിരുന്നുവെങ്കിലും യു.പി പൊലീസിന് ഇത് സ്വീകാര്യമായിരുന്നില്ല.
ട്വിറ്റർ ഇന്ത്യ മേധാവി ഇന്ന് ഹാജരാവുമെന്നായിരുന്നു യു.പി പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ, അദ്ദേഹം ഇന്ന് പൊലീസിന് മുമ്പാകെ ഹാജരായിരുന്നില്ല. ഗാസിയാബാദിൽ മുസ്ലിം വയോധികൻ മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകളിലാണ് ട്വിറ്ററിനെതിരെ െപാലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.