Posted On
date_range Updated On
date_range ഭർത്താവിനെ കൊന്ന് ബെഡ്റൂമിൽ കുഴിച്ചുമൂടി യുവതി പൊലീസിൽ കീഴടങ്ങി
അഗർത്തല: ഭർത്താവിനെ കൊന്ന് കിടപ്പുമുറിയിൽ കുഴിച്ചുമൂടിയ യുവതി പൊലീസിൽ കീഴടങ്ങി. ത്രിപുരയിലെ ദലൈ ജില്ലയിലെ ഉൾഗ്രാമത്തിലാണ് സംഭവം. 30കാരനായ സഞ്ജിത് റിയാങ്ങിനെ ഭാര്യ 25കാരി ഭാരതി റിയാങ്ങാണ് കൊലപ്പെടുത്തിയത്.
യുവാവിെൻറ മരണം തലക്കടിയേറ്റാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
കുറ്റം ഏറ്റുപറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ ഭാര്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. ഇവർക്ക് ആറു വയസ്സുള്ള മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.