Posted On
date_range Updated On
date_range മുത്തലാഖ് നിയമം ആഘോഷിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി
ബാന്ദ: പാർലമെൻറ് മുത്തലാഖ് ബിൽ പാസാക്കിയത് ആഘോഷിച്ചതിന് ഭാര്യയെ ഒറ്റയടിക്ക് മൂന്നു തലാഖും ചൊല്ലി വീട്ടിൽനിന്ന് പുറത്താക്കി. ഉത്തർപ്രദേശിലെ ബാന്ദയിലാണ് സംഭവം. മുത്തലാഖ് രാജ്യസഭ പാസാക്കുന്നതു കണ്ട് ആഘോഷിക്കുകയായിരുന്നു ജിഗ്നി ഗ്രാമവാസിയായ മുഫീദ ഖാത്തൂൻ. ഇതിൽ ദേഷ്യം സഹിക്കാനാവാതെ ഭർത്താവ് ശംസുദ്ദീൻ മൂന്നു തലാഖും ഒന്നിച്ച് ചൊല്ലുകയായിരുന്നുവെന്ന് ബിന്ദ്കി സർക്കിൾ ഓഫിസർ അഭിഷേക് തിവാരി പറഞ്ഞു.
ശനിയാഴ്ചയാണ് സംഭവം. ജൂലൈ 30നാണ് മുത്തലാഖ് ബിൽ പാർലമെൻറ് പാസാക്കിയത്. ഇതനുസരിച്ച് ഭാര്യയെ ഒറ്റയടിക്ക് തലാഖ് ചൊല്ലുന്നയാൾ മൂന്നുവർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ഭാര്യയുടെ പരാതിയിൽ ഷംസുദ്ദീനെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.