യശ്വന്ത് സിൻഹ
Posted On
date_range Updated On
date_range യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്‍റ്
കൊൽക്കത്ത: മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസ് ദേശീയ ഉപാധ്യക്ഷനായി നിയമിതനായി. സിൻഹയെ ദേശീയ വർക്കിങ് കമ്മിറ്റി അംഗമായും തെരെഞ്ഞടുത്തിട്ടുണ്ട്.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച് 13നായിരുന്നു സിൻഹ പാർട്ടിയിൽ അംഗത്വമെടുത്ത്.
ഡെറിക് ഒബ്രിയാൻ, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
2018ലാണ് യശ്വന്ത് സിൻഹ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. വാജ്പേയ് മന്ത്രിസഭയിൽ അദ്ദേഹം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. എട്ട്ഘട്ടങ്ങളിലായി നടക്കുന്ന ബംഗാൾ തെരഞ്ഞെടുപ്പിന് മാർച്ച് 27ന് തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.